fathima hakkim
ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ...
അഭിപ്രായങ്ങള്‍