via Facebook https://ift.tt/2E2YCcv =========================== അപ്പോൾ ഇന്ന് അയർലണ്ടിൽ #StormDiana എന്ന ഓമന പേരിൽ അറിയപ്പെട്ട കൊടുങ്കാറ്റ് രാവിലെ തന്നെ മനുഷ്യനെ പേടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഇവിടത്തെ കൊടുങ്കാറ്റുകളുടെ പ്രശ്നം എന്താന്ന് വെച്ചാൽ , ഉള്ള മരങ്ങളും , വീടുകളുടെ മേൽക്കൂരകളും ഒക്കെ പറത്തി കൊണ്ട് ഒരൊറ്റ പോക്ക് ആണ് . അപ്രത്തെ, ഹൗസിങ് എസ്റ്റേറ്റിലെ ഒരു വീടിൻ്റെ മേൽക്കൂര, എന്റെ മുന്നിലൂടെ ആണ് കഴിഞ്ഞ ഏതോ ഒരു സ്റ്റോമിൽ (ഇവിടെ പിന്നെ മിക്കവാറും എപ്പോഴും, ഇങ്ങനത്തെ സ്റ്റോമുകൾ ആണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് !) പറന്നു പോയത് . ഇവിടത്തെ മെറ്റ് എയർആൻ (നമ്മടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പോലെ ഒന്ന് ) തരുന്ന വാണിങ് , 95 % ശെരിയായിരിക്കും എന്നൊരു ഗുണം ഉണ്ട് . അത് കൊണ്ട് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ ഈ സ്റ്റോമുകളുടെയെല്ലാം പേര് നല്ല പരിചയമായിരിക്കും..... പിന്നത്തെ പ്രശ്നം മരങ്ങൾ.... കൺട്രി സൈഡിലോട്ട് പോകുന്ന റോഡിൽ നിറയെ വലിയ മരങ്ങൾ ഉണ്ട് . റോഡണെങ്കിൽ ഒരുപാട് വീതി കുറഞ്ഞതും . ഒരു മരക്കൊമ്പ് വീണാൽ അവിടെ തീർന്നു, യാത്ര . . പിന്നെയുള്ളത് ,അങ്ങനെ നീണ്ടു ന...
അഭിപ്രായങ്ങള്‍