ആരോടും ക്ഷമിക്കാൻ പറ്റും . ============================ * കൊല്ലങ്ങളോളം സ്നേഹിച്ചു , സ്വപ്‌നങ്ങൾ തന്നിട്ട് , ഒരു ദിവസം പെട്ടെന്ന്, വേറൊരാളെ സ്നേഹിച്ചു ജീവിതത്തിൽ കൂട്ടിയ പൂർവ്വ കാമുക /കി യോട് . * ഊണും ഉറക്കവും ഉപേക്ഷിച്ചു , വളർത്തിയെടുത്ത മക്കളോട് . * ജീവിതത്തിന്റെ പകുതിയിലധികം കാലം കൂടെ താമസിച്ചു , ഓരോ കുഞ്ഞു കാര്യവും അന്വേഷിച്ചിട്ടും , എന്ത് ചെയ്തു എന്ന ചോദിക്കുന്ന നല്ല പാതിയോട് . * സൗഹൃദം മുതലെടുത്തു , പണം തട്ടിയ ചിലരോട്. * ഒരാളോട് വിശ്വസിച്ചു പറഞ്ഞത് , അത് മറ്റെല്ലെരോടും പറഞ്ഞു , ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടാൻ ഇടയാക്കിയവരോട് . - പക്ഷേ .... തെറ്റ് ഏറ്റ് പറഞ്ഞിട്ടും , മാപ്പ് പറഞ്ഞിട്ടും , നമുക്ക് ജീവിതത്തിലൊരിക്കലും ക്ഷമിക്കാൻ കഴിയാത്തവരായി രണ്ടു പേരുണ്ട് ... ** നമ്മുടെ മാതാപിതാക്കൾ ... *** നാളെ അത് പോലെ , നമ്മുടെ മക്കൾക്കും , ക്ഷമിക്കാൻ കഴിയാത്ത ഒരേ ഒരാൾക്കർ , നമ്മൾ ആവാതിരുന്നാൽ , അത് ഈശ്വരാനുഗ്രഹം .*** നോട്ട് ===== ഇന്നലെ രാത്രി 'PIKU' സിനിമ കണ്ടു . അതിനാണ് , ഇതൊക്കെ പറഞ്ഞത് ....


via Facebook http://bit.ly/2RAqfkr

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു പ്രണയ ദിന ഓർമ്മയ്ക്ക് ~~~~~~~~~~~~~~~~~~~~~~~~~~~~~~~~ കല്യാണം കഴിഞ്ഞു 15 വര്ഷം കഴിഞ്ഞു . എന്നായിരുന്നു വിവാഹ ദിനം എന്ന് ചോദിച്ചാൽ . "സുനാമി വന്ന അടുത്ത മാസം അല്ലെ?" എന്ന് തിരിച്ചു ചോദിക്കുന്ന ഭർത്താവ് . എന്തിനു വെർതെ ? അത് കൊണ്ട് ഇന്നലെ എല്ലായിടത്തും ഹൃദയങ്ങൾ കണ്ടപ്പോൾ ഞാനും വാങ്ങി.... പണ്ട് ഞാൻ എനിക്ക് വേണ്ടി വാങ്ങിയിരുന്നു . ഇന്ന് എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ... koala ... അവൾ വന്നപ്പോൾ , എന്റെ ഹൃദയം ഇങ്ങിനെ പറിച്ചെടുത്തു , ആ koala യ്ക്ക് ഒട്ടിച്ചു വെച്ച്, അവൾക്കു കൊടുക്കുന്നതായി തകർത്തു അഭിനയിച്ചു . കൊച്ചങ്ങു അന്തം വിട്ടു പോയി .... (ഇളയവളെ മൈൻഡ് ചെയ്തില്ല .അവൾക്ക് അച്ഛൻ മാത്രം മതി എന്ന് ഒരു ദിവസം നൂറ് തവണ എങ്കിലും പറയും) അവൾ ഇതൊക്കെ കണ്ടു നിൽപ്പുണ്ട് . കക്ഷിക്ക് സംഭവം മനസ്സിലായില്ല . മൂത്തവൾ ഗദ്ഗദകണ്ഠയായി . "മമ്മീ മൈ ഫസ്റ്റ് വാലെന്റൈൻ ഡേ ഗിഫ്റ്റ് " (ഫസ്റ്റ് എങ്കിലും ആവട്ടെ .... താമസിയാതെ വല്ല ചെക്കനും കൊണ്ട് കൊടുക്കുന്നതിന് മുന്നേ ഞാൻ കൊടുത്തത് നന്നായി ) നോട്ട് : അമ്മയ്ക്ക് ഇത് വരെ ഒരു കോന്തനും , ഒരു ബോഗെയിൻ വില്ല പൂ പോലും തന്നിട്ടില്ലെന്ന സത്യം ആരറിയുന്നു (കോളേജ് നിറച്ചും അന്ന് ബോഗെയിൻ വില്ല ഉണ്ടായിരുന്നു ...എന്നിട്ടും....)