-------------------------------------------------------------------- ആദ്യമേ പറയട്ടെ ...ദീപ നിശാന്തിന്റെ ആരാധിക ഒന്നുമല്ല ഞാൻ . ഒരു സുഹൃത്ത് അയച്ചു തന്നാണ് ഞാൻ അവരുടെ രണ്ട് പുസ്തകങ്ങൾ വായിക്കുന്നത് . സത്യം പറയാമല്ലോ . ഒറ്റ ഇരുപ്പിന് വായിച്ചു . പക്ഷെ രണ്ടാമത് ഒന്ന് തുറന്നു നോക്കിയില്ല ..(ഞാൻ എഴുതുന്ന പോസ്റ്റ്കൾ മിക്കവരും സ്ക്രോൾ ചെയ്തു പോകുന്നത് പോലെ ). ഒരു 'ഫീൽ ഗുഡ് ' പുസ്തകങ്ങൾ . ആരുടെയും ഓർമ്മകൾ നല്ലത് മാത്രം നിറഞ്ഞത് കൊണ്ടല്ലാത്തത് കൊണ്ടും , ആ പുസ്തകങ്ങളിൽ നല്ലത് മാത്രം വായിച്ചതു കൊണ്ടും - എന്റെ വികലമായ മനസ്സിന് ജീവിത യാഥാർഥ്യങ്ങളോട് ചേർന്ന് നിന്നില്ല എന്ന് തോന്നിയിരുന്നു . ഭൂതകാലം ആർക്കും കുളിർ മാത്രമല്ല , അതികഠിനമായ ചൂടും , മരവിപ്പും , ചിലപ്പോൾ ഇളം ചൂടും , ചിലപ്പോൾ അതിശൈത്യവും ഒക്കെ സമ്മാനിക്കും ... എന്നാണ് എന്റെ വിശ്വാസം ... അവർ ആ പുസ്തത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ , "എല്ലാ പുസ്തകങ്ങൾക്കും ഒരു വിധിയുണ്ട് , മനുഷ്യർക്കെന്ന പോലെ...." ആ പുസ്തകങ്ങൾക്കും, അവർക്കും നല്ല വിധി തന്നെ ആയിരുന്നു ... ഒരുപക്ഷേ ഫേസ്ബുക്ക് മലയാള സാഹിത്യം ഇത്രമേൽ ഉയർ...