RJ Neena Radio Mango


Source:
RJ Neena Radio Mango
https://ift.tt/2AelBNg
ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്... This day is an unforgettable day of my life! ജീവിതം അവസാനിച്ച ദിവസം... തിരിച്ചു പിടിക്കണം എന്ന് ഞാൻ തീരുമാനിച്ച ദിവസം. The day I thought was the end of my life...and the day I decided to grab on to my life! എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. :) The day which changed my life ആ അനുഭവം എന്നെ പഠിപ്പിച്ച പാഠങ്ങൾ പങ്കുവക്കാനാണ് ഈ വീഡിയോ This video is to share the lessons November 8th taught me എന്നും എന്നെ support ചെയ്യുന്നതിന്.. സ്നേഹത്തിന് ഹൃദയത്തിൽ നിന്ന് ഒരുപാട് നന്ദി സ്നേഹം This is for you straight from my heart Thank you for all the support... all the love #rjneena <3 <3 <3 <3 <3

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താഴെ പറയുന്ന സംഭവത്തിന് ഞാൻ സാക്ഷി അല്ല . അഥവാ ഞാൻ ഇല്ലാതിരുന്നത് കൊണ്ടാണ് ആ സംഭവം നടന്നത് തന്നെ . നൃത്തം ചെയ്യുന്ന പോയിന്റർ ============================ അച്ഛൻ വൈകിട്ട് വന്നപ്പോൾ മൈഗ്രൈൻ കൊണ്ട് കണ്ണ് തുറക്കാൻ പറ്റാതെ 'അമ്മ കിടപ്പാണ് . അമ്മയ്ക്ക് ഒരു കാപ്പി ഇട്ടു കൊടുത്തിട്ട് അച്ഛൻ , എന്നത്തേയും പോലെ ,ലാപ്ടോപ്പും തുറന്നിരുന്നു . അമ്മയുടെ അസാന്നിധ്യം പിള്ളേർ നന്നായി മുതലാക്കുന്നുണ്ട് . അതിന്റെ ശബ്ദവീചികൾ മുകളിൽ കിടക്കുന്ന അമ്മയ്ക്ക് കേൾക്കാം. പക്ഷെ, എന്ത് ചെയ്യാം ? തല പൊട്ടുന്ന വേദന . ഗുണ്ടകളെ പിന്നെ കൈകാര്യം ചെയ്യാം. ഇപ്പോൾ മൈഗ്രൈൻ ആണ് പ്രശ്‍നം . കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു . പിന്നെ കുറച്ചു നേരം നിശ്ശബ്ദത . അഞ്ചു മിനിട്ടിനു ശേഷം മൂത്തവൾ വയർലെസ്സ് മൗസും , അതിന്റെ usb യും എന്റെ കൈയ്യിൽ കൊണ്ട് വന്നു തന്നിട്ട് പോയി . പിറ്റേന്ന് രാവിലെ ആണ് അച്ഛൻ സംഭവം വിവരിച്ചത് . കഴുത്തു വേദന കാരണം , വയർലസ് മൗസ് ആണ് അച്ഛൻ ഉപയോഗിക്കുന്നത് . usb കമ്പ്യൂട്ടറിൽ തന്നെ വെച്ചേക്കും . എന്നത്തേയും പോലെ ഇന്നലെയും കക്ഷി വന്നു ലാപ്ടോപ്പ് തുറന്നപ്പോൾ , സ്‌ക്രീനിൽ mouse pointer, ബാധ കയറിയത് പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു . മൗസ് ആണെങ്കിൽ കാണുന്നുമില്ല . ലാപ്ടോപ്പ് ഹാങ്ങ് ആയെന്നു കരുതി കക്ഷി റീബൂട്ട് ചെയ്തു . സംഭവം പിന്നെയും തഥൈവ . mouse pointer സ്‌ക്രീനിലാകെ ഓടി കളിക്കുന്നു , ചിലപ്പോൾ നിൽക്കുന്നു , ചിലപ്പോൾ ചാടിക്കളിക്കുന്നു . ഇനി എന്ത് പറ്റി , എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത് . മുന്നിൽ നിന്ന് blippi യുടെ പാട്ടിനൊപ്പം വളരെ ആവേശത്തിൽ നൃത്തം ചെയ്യുന്ന , അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ , ഒരു മിന്നുന്ന ചുവന്ന വെളിച്ചം . സംശയം തോന്നിയ അച്ഛൻ , നൃത്തക്കാരിയെ വിളിച്ചു പാന്റിന്റെ ഉള്ളിൽ നിന്ന് മിന്നുന്ന ചുവന്ന വെളിച്ചം പുറത്തെടുത്തു . അതെ microsoft ന്റെ wireless mouse. സ്‌ക്രീനിൽ പോയിന്റർന്റെ നൃത്തത്തിന്റെ രഹസ്യം അതായിരുന്നു ... അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ ഒളിപ്പിക്കപ്പെട്ട മൗസ് . ഞാൻ എപ്പോഴും പറയും, വികൃതി കൂടിയാൽ കുട്ടികൾക്ക് , ആദ്യം ഒരു വാണിംഗ് എങ്കിലും കൊടുക്കണം . ഈ പുത്രീ വത്സലൻ അത് പോലും ചെയ്തില്ല . കുറെ നേരം കഴിഞ്ഞു ബാത്‌റൂമിൽ പോയിട്ട് വന്നപ്പോൾ , സീൻ അത് തന്നെ . പക്ഷെ ഇത്തവണ മൗസ് അവിടെ ഇരിപ്പുണ്ട്. usb സ്റ്റിക്ക് കാണ്മാനില്ല . "ചത്തത് കീചകനെങ്കിൽ ..... എടുത്തത് ലവൾ തന്നെ ". അച്ഛൻ പുത്രീവാത്സല്യം എടുത്ത് ഒരേറു വെച്ചു കൊടുത്തു . നൃത്തത്തിൽ മുഴുകി നിൽക്കുന്ന അവളെ വിളിച്ചു . എവിടെ ? കക്ഷി അർമ്മാദിച്ചു നൃത്തം ചെയ്യുന്നു . അവസാനം അച്ഛൻ ടി .വി ഓഫ് ചെയ്തു . സംഗീതം നിന്നപ്പോൾ , നൃത്തം നിന്നു . ലാപ്ടോപ്പിൽ കുത്തി വെച്ചിരുന്ന usb സ്റ്റിക്ക് എവിടെ , എന്ന് ബാസ്സ് കൂടിയ ശബ്ദത്തിൽ ചോദ്യം . അച്ഛനെ നിലയ്ക്ക് നിർത്തുന്ന അഞ്ചു വയസ്സുകാരിയുണ്ടോ കുലുങ്ങുന്നു . "ഇത് എവിടം വരെ പോവുമെന്ന് നോക്കട്ടെ ?" എന്ന ലുക്കിലാണ് . അവസാനം അച്ഛൻ ദിഗന്തം പൊട്ടുമാറാലറി!! (എന്നാണ് എന്റെ അടുത്ത് പറഞ്ഞത് . അങ്ങനെയൊന്നുമില്ല . കുറച്ചു കൂടെ ഒച്ചയെടുത്തു. മിക്കവാറും 'അമ്മയെ വിളിക്കും ' എന്നാവും പറഞ്ഞിട്ടുണ്ടാവുക ) പ്രതി ഇത്തവണ തനിയെ പാന്റിൽ കൈയ്യിട്ട് , usb സ്റ്റിക്ക് എടുത്ത് അച്ഛന് കൊടുത്തു . അച്ഛൻ അപ്പോൾ തന്നെ മൗസും , usb യും എടുത്തു അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കാൻ മൂത്തവളെ ഏൽപ്പിച്ചു . അതായിരുന്നു തലേന്ന് അവൾ കൊണ്ട് തന്നത് . പ്രതിയെ പേടിച്ചു ഇപ്പോൾ , അച്ഛൻ wireless മൗസ് , മാറ്റി ബ്ലൂടൂത്ത് കൊണ്ട് വന്നു . അതിനാണെങ്കിൽ മിന്നുന്ന ചുവന്ന വെളിച്ചവും ഇല്ല . അത് കൊണ്ട് അമ്മയുടെ കസ്റ്റഡിയിലേക്ക് അത് മാറി . അച്ഛൻ പിന്നെയും കഴുത്തു വേദനയും ആയി , പഴയതു പോലെ.... ഗുണപാഠം ========== ഡിസ്കോ ലൈറ്റ് ഇല്ലാതെ എങ്ങനെ നൃത്തം ചെയ്യും എന്നാലോചിച്ചപ്പോളാണ് , ചുവന്ന മിന്നുന്ന വെളിച്ചമുള്ള മൗസ് , നർത്തകി കണ്ടത് . അങ്ങനെ അത് പാന്റിൽ കേറ്റി . എന്നാലല്ലേ രണ്ടു കൈയ്യും ഉയർത്തി , ചാടി തുള്ളി നൃത്തം ചെയ്യാൻ പറ്റൂ ...