പ്രഷർകുക്കറും ഡയാനയും


via Facebook https://ift.tt/2E2YCcv


 ===========================
അപ്പോൾ ഇന്ന് അയർലണ്ടിൽ #StormDiana എന്ന ഓമന പേരിൽ അറിയപ്പെട്ട കൊടുങ്കാറ്റ്‌ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു .

ഇവിടത്തെ കൊടുങ്കാറ്റുകളുടെ പ്രശ്‍നം എന്താന്ന് വെച്ചാൽ , ഉള്ള മരങ്ങളും , വീടുകളുടെ മേൽക്കൂരകളും ഒക്കെ പറത്തി കൊണ്ട് ഒരൊറ്റ പോക്ക് ആണ് .


അപ്രത്തെ, ഹൗസിങ് എസ്റ്റേറ്റിലെ ഒരു വീടിൻ്റെ മേൽക്കൂര, എന്റെ മുന്നിലൂടെ ആണ് കഴിഞ്ഞ ഏതോ ഒരു സ്റ്റോമിൽ (ഇവിടെ പിന്നെ മിക്കവാറും എപ്പോഴും, ഇങ്ങനത്തെ സ്റ്റോമുകൾ ആണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് !) പറന്നു പോയത് .


ഇവിടത്തെ മെറ്റ് എയർആൻ (നമ്മടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പോലെ ഒന്ന് ) തരുന്ന വാണിങ് , 95 % ശെരിയായിരിക്കും എന്നൊരു ഗുണം ഉണ്ട് .

അത് കൊണ്ട് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ ഈ സ്റ്റോമുകളുടെയെല്ലാം പേര് നല്ല പരിചയമായിരിക്കും..... പിന്നത്തെ പ്രശ്‍നം മരങ്ങൾ....


കൺട്രി സൈഡിലോട്ട് പോകുന്ന റോഡിൽ നിറയെ വലിയ മരങ്ങൾ ഉണ്ട് . റോഡണെങ്കിൽ ഒരുപാട് വീതി കുറഞ്ഞതും . ഒരു മരക്കൊമ്പ് വീണാൽ അവിടെ തീർന്നു, യാത്ര . .


പിന്നെയുള്ളത് ,അങ്ങനെ നീണ്ടു നീണ്ടു കിടക്കുന്ന മോട്ടോവേയിലും . ഡൂവൽ കാരേജ് വേയിലും , നമ്മളോടിക്കുന്ന വണ്ടി അങ്ങനെ ആടി ആടി പോവുന്നത് . അപ്പോൾ മിക്കവാറും വണ്ടി നിർത്തിയിടണം .അതാണ് സേഫ് .

ഇല്ലേൽ ആടി ആടി ഇവിടത്തെ ഷാന്നൺ നദിയിലേക്ക് ഈ കാറ്റ് നമ്മളെ എടുത്തു ഇട്ടെന്ന് വരും . (ഇത് വരെ ഇട്ടത് കണ്ടിട്ടില്ല . കേട്ടോ ?)


പിന്നെ ഇപ്പോൾ നല്ല തണുപ്പ് കാലവും ആയത് കൊണ്ട് പറയുകയും വേണ്ട . റോഡ് ഒക്കെ നല്ല തെന്നി തെന്നി പോകുന്ന രീതിയിൽ ആയിരിക്കും . ഒന്നാമത് പിള്ളേർക്കെല്ലാം ഫ്ലൂ പിടിച്ചു - അതും നല്ല യമണ്ടൻ ഫ്ലൂ .

ആന്റിബയോട്ടിക്കും കൊണ്ടായിരുന്നു എന്റെ നടത്തം .
-------------------------------------------

അങ്ങനെ മൂത്തവൾക്ക് ഇന്ന് സയൻസ് പ്രോജക്ട് . മാർഷ്മല്ലോ , പല്ലുകുത്തികൾ , പേപ്പർ , നാണയങ്ങൾ, കാന്തം - ഇവയൊക്കെ വെച്ച് ഒരു പാലം ഉണ്ടാക്കണം . സഹായിക്കാൻ ആറാം ക്‌ളാസ്സിലെ പെൺപിള്ളേരും ഉണ്ട് .


ഇവർ ഇത് പ്ലാൻ ചെയ്ത സമയത്തു , നമ്മുടെ ഡയാന storm വരുമെന്ന് അറിയില്ലായിരുന്നു .


എന്തായാലും ചെയ്തു (എന്ത് ചെയ്തു എന്ന് വീട്ടിലിരുന്ന എനിക്കും , കണ്ടോണ്ട് നിന്ന അവൾക്കും അറിയില്ല ).

ഇന്നത്തെ ഹോംവർക് , ആ സയൻസ് പ്രോജെക്ടിൽ നിന്ന്, എൻ്റെ ഒന്നാം ക്‌ളാസ്സ്‌കാരി എന്ത് പഠിച്ചു , എന്ന് എഴുതി കൊടുക്കാൻ സഹായിക്കണം - ആര്? ഈ ഞാൻ !!!!


അങ്ങനെ, അരി വേവിക്കാൻ പ്രെഷർ കുക്കറിൽ വെച്ചിട്ട്, കൊച്ചിന്റെ സയൻസ് പ്രോജക്ട് നെ പറ്റി ഞാൻ അവളോട് വള വളാന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ...

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കരിഞ്ഞ നാറ്റം.. എൻ്റെ ചോറ് - എന്റെ പ്രഷർ കുക്കർ .... (ഭാഗ്യത്തിന് വെയിറ്റ് വെച്ചില്ല. ആദ്യം ആവി വരട്ടെ, എന്നിട്ട് വെയിറ്റ് വെക്കാം എന്നായിരുന്നു പ്ലാൻ . അതാണ് സുരക്ഷിതം - കുക്കർ പൊട്ടിത്തെറിക്കില്ല ) പൊട്ടിത്തെറിച്ചില്ല (വെയിറ്റ് ഇല്ലല്ലോ ). ബാക്കി ഇതാ......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താഴെ പറയുന്ന സംഭവത്തിന് ഞാൻ സാക്ഷി അല്ല . അഥവാ ഞാൻ ഇല്ലാതിരുന്നത് കൊണ്ടാണ് ആ സംഭവം നടന്നത് തന്നെ . നൃത്തം ചെയ്യുന്ന പോയിന്റർ ============================ അച്ഛൻ വൈകിട്ട് വന്നപ്പോൾ മൈഗ്രൈൻ കൊണ്ട് കണ്ണ് തുറക്കാൻ പറ്റാതെ 'അമ്മ കിടപ്പാണ് . അമ്മയ്ക്ക് ഒരു കാപ്പി ഇട്ടു കൊടുത്തിട്ട് അച്ഛൻ , എന്നത്തേയും പോലെ ,ലാപ്ടോപ്പും തുറന്നിരുന്നു . അമ്മയുടെ അസാന്നിധ്യം പിള്ളേർ നന്നായി മുതലാക്കുന്നുണ്ട് . അതിന്റെ ശബ്ദവീചികൾ മുകളിൽ കിടക്കുന്ന അമ്മയ്ക്ക് കേൾക്കാം. പക്ഷെ, എന്ത് ചെയ്യാം ? തല പൊട്ടുന്ന വേദന . ഗുണ്ടകളെ പിന്നെ കൈകാര്യം ചെയ്യാം. ഇപ്പോൾ മൈഗ്രൈൻ ആണ് പ്രശ്‍നം . കുറച്ചു നേരം കഴിഞ്ഞപ്പോൾ അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു . പിന്നെ കുറച്ചു നേരം നിശ്ശബ്ദത . അഞ്ചു മിനിട്ടിനു ശേഷം മൂത്തവൾ വയർലെസ്സ് മൗസും , അതിന്റെ usb യും എന്റെ കൈയ്യിൽ കൊണ്ട് വന്നു തന്നിട്ട് പോയി . പിറ്റേന്ന് രാവിലെ ആണ് അച്ഛൻ സംഭവം വിവരിച്ചത് . കഴുത്തു വേദന കാരണം , വയർലസ് മൗസ് ആണ് അച്ഛൻ ഉപയോഗിക്കുന്നത് . usb കമ്പ്യൂട്ടറിൽ തന്നെ വെച്ചേക്കും . എന്നത്തേയും പോലെ ഇന്നലെയും കക്ഷി വന്നു ലാപ്ടോപ്പ് തുറന്നപ്പോൾ , സ്‌ക്രീനിൽ mouse pointer, ബാധ കയറിയത് പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു . മൗസ് ആണെങ്കിൽ കാണുന്നുമില്ല . ലാപ്ടോപ്പ് ഹാങ്ങ് ആയെന്നു കരുതി കക്ഷി റീബൂട്ട് ചെയ്തു . സംഭവം പിന്നെയും തഥൈവ . mouse pointer സ്‌ക്രീനിലാകെ ഓടി കളിക്കുന്നു , ചിലപ്പോൾ നിൽക്കുന്നു , ചിലപ്പോൾ ചാടിക്കളിക്കുന്നു . ഇനി എന്ത് പറ്റി , എന്ന് ചിന്തിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത് . മുന്നിൽ നിന്ന് blippi യുടെ പാട്ടിനൊപ്പം വളരെ ആവേശത്തിൽ നൃത്തം ചെയ്യുന്ന , അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ , ഒരു മിന്നുന്ന ചുവന്ന വെളിച്ചം . സംശയം തോന്നിയ അച്ഛൻ , നൃത്തക്കാരിയെ വിളിച്ചു പാന്റിന്റെ ഉള്ളിൽ നിന്ന് മിന്നുന്ന ചുവന്ന വെളിച്ചം പുറത്തെടുത്തു . അതെ microsoft ന്റെ wireless mouse. സ്‌ക്രീനിൽ പോയിന്റർന്റെ നൃത്തത്തിന്റെ രഹസ്യം അതായിരുന്നു ... അഞ്ചു വയസ്സുകാരിയുടെ പാന്റിനുള്ളിൽ ഒളിപ്പിക്കപ്പെട്ട മൗസ് . ഞാൻ എപ്പോഴും പറയും, വികൃതി കൂടിയാൽ കുട്ടികൾക്ക് , ആദ്യം ഒരു വാണിംഗ് എങ്കിലും കൊടുക്കണം . ഈ പുത്രീ വത്സലൻ അത് പോലും ചെയ്തില്ല . കുറെ നേരം കഴിഞ്ഞു ബാത്‌റൂമിൽ പോയിട്ട് വന്നപ്പോൾ , സീൻ അത് തന്നെ . പക്ഷെ ഇത്തവണ മൗസ് അവിടെ ഇരിപ്പുണ്ട്. usb സ്റ്റിക്ക് കാണ്മാനില്ല . "ചത്തത് കീചകനെങ്കിൽ ..... എടുത്തത് ലവൾ തന്നെ ". അച്ഛൻ പുത്രീവാത്സല്യം എടുത്ത് ഒരേറു വെച്ചു കൊടുത്തു . നൃത്തത്തിൽ മുഴുകി നിൽക്കുന്ന അവളെ വിളിച്ചു . എവിടെ ? കക്ഷി അർമ്മാദിച്ചു നൃത്തം ചെയ്യുന്നു . അവസാനം അച്ഛൻ ടി .വി ഓഫ് ചെയ്തു . സംഗീതം നിന്നപ്പോൾ , നൃത്തം നിന്നു . ലാപ്ടോപ്പിൽ കുത്തി വെച്ചിരുന്ന usb സ്റ്റിക്ക് എവിടെ , എന്ന് ബാസ്സ് കൂടിയ ശബ്ദത്തിൽ ചോദ്യം . അച്ഛനെ നിലയ്ക്ക് നിർത്തുന്ന അഞ്ചു വയസ്സുകാരിയുണ്ടോ കുലുങ്ങുന്നു . "ഇത് എവിടം വരെ പോവുമെന്ന് നോക്കട്ടെ ?" എന്ന ലുക്കിലാണ് . അവസാനം അച്ഛൻ ദിഗന്തം പൊട്ടുമാറാലറി!! (എന്നാണ് എന്റെ അടുത്ത് പറഞ്ഞത് . അങ്ങനെയൊന്നുമില്ല . കുറച്ചു കൂടെ ഒച്ചയെടുത്തു. മിക്കവാറും 'അമ്മയെ വിളിക്കും ' എന്നാവും പറഞ്ഞിട്ടുണ്ടാവുക ) പ്രതി ഇത്തവണ തനിയെ പാന്റിൽ കൈയ്യിട്ട് , usb സ്റ്റിക്ക് എടുത്ത് അച്ഛന് കൊടുത്തു . അച്ഛൻ അപ്പോൾ തന്നെ മൗസും , usb യും എടുത്തു അമ്മയുടെ കൈയ്യിൽ കൊണ്ട് കൊടുക്കാൻ മൂത്തവളെ ഏൽപ്പിച്ചു . അതായിരുന്നു തലേന്ന് അവൾ കൊണ്ട് തന്നത് . പ്രതിയെ പേടിച്ചു ഇപ്പോൾ , അച്ഛൻ wireless മൗസ് , മാറ്റി ബ്ലൂടൂത്ത് കൊണ്ട് വന്നു . അതിനാണെങ്കിൽ മിന്നുന്ന ചുവന്ന വെളിച്ചവും ഇല്ല . അത് കൊണ്ട് അമ്മയുടെ കസ്റ്റഡിയിലേക്ക് അത് മാറി . അച്ഛൻ പിന്നെയും കഴുത്തു വേദനയും ആയി , പഴയതു പോലെ.... ഗുണപാഠം ========== ഡിസ്കോ ലൈറ്റ് ഇല്ലാതെ എങ്ങനെ നൃത്തം ചെയ്യും എന്നാലോചിച്ചപ്പോളാണ് , ചുവന്ന മിന്നുന്ന വെളിച്ചമുള്ള മൗസ് , നർത്തകി കണ്ടത് . അങ്ങനെ അത് പാന്റിൽ കേറ്റി . എന്നാലല്ലേ രണ്ടു കൈയ്യും ഉയർത്തി , ചാടി തുള്ളി നൃത്തം ചെയ്യാൻ പറ്റൂ ...