കുറച്ചു സാഹിത്യ 'ചോരണ ' കുളിരുകൾ


--------------------------------------------------------------------
ആദ്യമേ പറയട്ടെ ...ദീപ നിശാന്തിന്റെ ആരാധിക ഒന്നുമല്ല ഞാൻ . ഒരു സുഹൃത്ത് അയച്ചു തന്നാണ് ഞാൻ അവരുടെ രണ്ട് പുസ്തകങ്ങൾ വായിക്കുന്നത് .

സത്യം പറയാമല്ലോ . ഒറ്റ ഇരുപ്പിന് വായിച്ചു . പക്ഷെ രണ്ടാമത് ഒന്ന് തുറന്നു നോക്കിയില്ല ..(ഞാൻ എഴുതുന്ന പോസ്റ്റ്കൾ മിക്കവരും സ്ക്രോൾ ചെയ്തു പോകുന്നത് പോലെ ).


ഒരു 'ഫീൽ ഗുഡ് ' പുസ്തകങ്ങൾ . ആരുടെയും ഓർമ്മകൾ നല്ലത് മാത്രം നിറഞ്ഞത് കൊണ്ടല്ലാത്തത് കൊണ്ടും , ആ പുസ്തകങ്ങളിൽ നല്ലത് മാത്രം വായിച്ചതു കൊണ്ടും - എന്റെ വികലമായ മനസ്സിന് ജീവിത യാഥാർഥ്യങ്ങളോട് ചേർന്ന് നിന്നില്ല എന്ന് തോന്നിയിരുന്നു .



ഭൂതകാലം ആർക്കും കുളിർ മാത്രമല്ല , അതികഠിനമായ ചൂടും , മരവിപ്പും , ചിലപ്പോൾ ഇളം ചൂടും , ചിലപ്പോൾ അതിശൈത്യവും ഒക്കെ സമ്മാനിക്കും ... എന്നാണ് എന്റെ വിശ്വാസം ...


അവർ ആ പുസ്തത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ , "എല്ലാ പുസ്തകങ്ങൾക്കും ഒരു വിധിയുണ്ട് , മനുഷ്യർക്കെന്ന പോലെ...." ആ പുസ്തകങ്ങൾക്കും, അവർക്കും നല്ല വിധി തന്നെ ആയിരുന്നു ...


ഒരുപക്ഷേ ഫേസ്ബുക്ക് മലയാള സാഹിത്യം ഇത്രമേൽ ഉയർത്തിയത് , അവർ ആയിരിക്കും ... തർക്കമില്ല . ഇന്ന് തേച്ചാലും മാച്ചാലും തീരാത്ത കളങ്കത്തിൽ പെട്ടു അവരുടെ പേര് .


എനിക്ക് സത്യം അറിയില്ല . സ്‌കൂളിൽ പോലും കോപ്പി അടിച്ചിട്ടില്ലാത്ത ഞാൻ , മറ്റുള്ളവർ കോപ്പി അടിക്കുന്നത് കണ്ടിട്ടുണ്ട് . അവരെ ഒറ്റിയിട്ടില്ല . വേറൊന്നും കൊണ്ടല്ല . അത് 'അമ്മ പറഞ്ഞിട്ടായിരുന്നു ...


എനിക്ക് ഇപ്പോഴത്തെ സംഭവത്തിൽ ഒരു പന്തികേട് തോന്നാൻ കാരണം , അവരുടേതായി കവിതകൾ എന്നൊന്നു കേട്ടിട്ടില്ല . നിരൂപണം , ഓർമ്മക്കുറിപ്പുകൾ - ഇവ കേട്ടിട്ടുണ്ട് .


ഇനി കവിത എഴുതുമോ എന്നറിയില്ല ... പിന്നെ പ്രസിദ്ധരായവരുടെ കൃതികൾ ഉണ്ടെങ്കിൽ, എന്തും , കൂടുതൽ ആളുകൾ വാങ്ങും , വായിക്കും ... അത് കാരണം അവരുടെ പേര് വെച്ചുള്ള എന്തെങ്കിലും തിരിമറി ആണോ എന്നറിയില്ല .


യഥാർത്ഥ കവിയും അറിഞ്ഞു കൊണ്ട് ആണോ ഇതെന്നും അറിയില്ല .


ഓൺലൈൻ ലോകത്തു നിന്ന് വന്ന അവർക്ക്, ഇപ്പോൾ വൻതോതിൽ നടക്കുന്ന ഓൺലൈൻ കോപ്പിയടി , (അഥവാ നടത്തിയാൽ തന്നെ ) പിടിക്കപ്പെടില്ല എന്ന അറിവ് ഇല്ലാതെ വരുമോ ??


(നോട്ട് : കാരൂർ സോമൻ , ശശികഥകളുടെ 'രചയിതാവ് ' - ഇവരൊക്കെ വേറെ തട്ടകം .... അതും ഇതും ആയി ഇപ്പോൾ താരതമ്യം ചെയ്യാനുള്ള അവസ്ഥ എത്തിയില്ല )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7