ഒരു മരണവും ... അതിന്റെ ശേഷിപ്പും ---------------------------------------------------------------- രണ്ടാഴ്ച്ച മുമ്പ് അയർലണ്ടിലെ ഞങ്ങളുടെ വീട്ടിൽ ആദ്യമായി ഒരു മരണം നടന്നു. അതാകട്ടെ, ആദ്യം കണ്ടത് എന്റെ ഏഴ് വയസ്സ്‌കാരിയാണ് . സ്‌കൂളിൽ നിന്ന് വന്ന് , യൂണിഫോമും മാറ്റി, ഞാൻ എടുത്തു വിളമ്പി കൊടുത്ത ചോറും, മീനുമായി - ടി വി യുടെ അത്ര വലിപ്പമുള്ള ടാബ്‌ലെറ്റ് ന്റെ മുന്നിൽ ഇരുന്നപ്പോഴായിരുന്നു ആ സംഭവം . ഏഴു-കാരിയും , അഞ്ചു-കാരിയും ഒരുമിച്ചു ഒരു പരിപാടി കാണാൻ ഒരു തരത്തിലും നീക്കുപോക്ക് നടക്കാത്ത സാഹചര്യത്തിൽ , എന്നത്തേയും പോലെ , ചെറുതിനെയും കൊണ്ട് ഞാൻ മുകളിൽ പോയി , ടി വി യുടെ മുന്നിൽ ചോറ് ഉരുള ആക്കി വാരി കൊടുക്കുകയാണ് പതിവ് . അതെ , ഞാൻ വീട്ടിൽ ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കുന്നു - ഇല്ലെങ്കിൽ യൂണിഫോം പോലും മാറ്റാൻ കഴിയാതെ , ഏതെങ്കിലും 'ആഫ്റ്റർ സ്‌കൂൾകാർ' കൊടുക്കുന്ന മൈക്രോവേവ് ചെയ്ത ആഹാരവും കഴിച്ചു , അഞ്ചര മണി വരെ ,ഹോംവർക്കിന് മുന്നിൽ ഇരിക്കേണ്ട ആളുകൾ ആണ് , ഞാൻ വീട്ടിൽ നിൽക്കുന്ന കാരണം അർമ്മാദിക്കുന്നത്!. എന്നാൽ അതിന്റെ ഒരു നന്ദി - ങ്ഹേ - ഇന്നു വരെ ..... പണ്ട് ലീവ് എടുക്കുന്നതിന് വേണ്ടി ചെന്നപ്പോൾ , എന്നോട് റിസപ്‌ഷനിസ്റ് പറഞ്ഞു "Being a mother is a thankless job." അപ്പോൾ ഞാൻ " Thankless, penniless, empathyless and above all restless" എന്ന് ഞാനും പറഞ്ഞു . അത് കേട്ട ഗുളികൻ അപ്പോൾ 'തഥാസ്തു ' എന്ന് തീർച്ചയായും പറഞ്ഞിരിക്കണം . എന്തായാലും ടാബ്ലെറ്റിൽ നിന്ന് കണ്ണെടുത്ത ഏതോ ഒരു നിമിഷത്തിലാണ് , മൂത്തവൾ ,മരണപ്പെട്ട ആളെ ശ്രദ്ധിക്കുന്നത് . പിന്നെ ഞാൻ കേൾക്കുന്നത് , നെഞ്ച് പൊട്ടുന്ന നിലവിളിയും , ഉച്ചത്തിലെ കരച്ചിലും ആണ് . കൊച്ചു ഇനി തലയിടിച്ചു വീണോ എന്ന ഭീതിയിൽ ഓടി താഴെ ഇറങ്ങിയ എന്റെ ആദ്യത്തെ ജോലി, അവൾ കാണിച്ചു തന്ന ആളുടെ , മരണം സ്ഥിരീകരിച്ചു കൊടുക്കേണ്ടതായിരുന്നു . ഈ പ്രത്യേക സാഹചര്യം, നേരത്തെ തന്നെ വിഭാവനം ചെയ്തിരുന്ന എനിക്ക് , emotional detachment പരിശീലിച്ചിരുന്നിട്ടും, കൊച്ചിന്റെ കരച്ചിലും, വിളിയും , പുറത്തെടുത്തു വെച്ച ശവശരീരത്തിന് , അഞ്ചു ഡിഗ്രി തണുപ്പിൽ, ആഹാരം പോലും ഉപേക്ഷിച്ചു കാവൽ നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ , സത്യം പറയാമല്ലോ - കരഞ്ഞില്ലെന്നേ ഉള്ളൂ. (ഞാൻ കൂടി കരഞ്ഞാൽ പിന്നെ അയൽക്കാർ പോലീസിനെ വിളിക്കുമെന്ന് ഭയന്നിട്ട് മാത്രം ). ബാക്ക്യാർഡിൽ പുൽത്തകിടി ഉള്ളത് കാരണം , മൃതശരീരം അടക്കാൻ കഴിയില്ല . വെറുതെ പുറത്തിടാനും കഴിയില്ല (അവൾ അതിന് കാവൽ , കൂടി ആണ് ). അവസാനം ഷെഡിന്റെയും , ഫെന്സിന്റെയും ഇടക്കുള്ള, മനുഷ്യർക്കോ , മൃഗങ്ങൾക്കോ എത്താനാവാത്ത, രണ്ടിഞ്ചു സ്ഥലത്തു ഞാൻ കൊണ്ടിട്ടു. ആ കൊടും തണുപ്പത്തു നിന്ന് അവളെ അകത്തു കയറ്റി . കഴിഞ്ഞ രണ്ടു മൂന്ന് ദിവസം , പിള്ളേരുടെ കാര്യത്തിന് വേണ്ടി ഓടി നടന്നത് കൊണ്ട് , സംഭവം എപ്പോഴാണ് കൃത്യമായി നടന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . അത് കാരണം decomposition കാരണം ബാക്കി ഉള്ളവർക്ക് ,അസുഖം എന്തെങ്കിലും വരുമെന്ന് കരുതി , അടുത്ത ഒരു മണിക്കൂർ ക്ലീനിംഗ് , അതോടൊപ്പം , ആദ്യമായി മരണം നേരിട്ട് കണ്ട ഒരാളെ ആശ്വസിപ്പിക്കൽ ഒക്കെ ആയി , ആറു മണി വരെ ഞാൻ വെള്ളം പോലും കുടിക്കാതെ ജോലി ആയിരുന്നു . കുട്ടി ആ മരണം ഓർക്കാതിരിക്കാൻ ഞാൻ അറിയാതെ പറഞ്ഞു "സാരമില്ല അത് പോലെ ഇരിക്കുന്ന വേറെ ഒരാൾ , മതിയല്ലോ ?" "വേണ്ട അമ്മാ ... എനിക്ക് ഇനി goldie യെ ഓർമ്മപ്പെടുത്തുന്ന ഒന്നും വേണ്ട ... അത് പോലെ വേറെ ആരും വേണ്ട " കൊച്ചിന്റെ ഉത്തരം കേട്ട് പകച്ച ഞാൻ , അപ്പോൾ തന്നെ പോയി , goldiyude ചെറിയ രൂപത്തിനെ കൊണ്ട് വരാൻ പോയി . ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച പോലെ ആയി ഞാൻ - അവർ തരില്ലത്രേ . 24 മണിക്കൂർ യാത്രയ്ക്ക് ശേഷം ക്ഷീണിതരായിരിക്കുന്ന അവർ മുഴുവനും , over-stressed ആയത് കാരണം , അടുത്ത 24 മണിക്കൂർ പരിപൂർണ്ണ വിശ്രമം, പറഞ്ഞിരിക്കുകയാണ് . എനിക്ക് കൊണ്ട് പോകാൻ അനുവാദം ഇല്ല . അവസാനം മാനേജരെ കണ്ടു വീട്ടിലെ നിസ്സഹായാവസ്ഥ പറഞ്ഞു - ആദ്യമായി മരണം കണ്ട ഏഴു വയസ്സുകാരിയും , അത് മനസ്സിലാകാത്ത അഞ്ചു വയസ്സുകാരിയും . ഞാൻ കാല് പിടിച്ചപ്പോൾ അവർ അലിഞ്ഞു . ഉള്ളതിൽ ഏറ്റവും ചീപ്പ് ആണ് goldie യുടെ കുഞ്ഞു എങ്കിലും , അതിന്റെ ജീവനും , സ്ട്രെസ്സിനും അവർ കൊടുക്കുന്ന പ്രാധാന്യം കണ്ടപ്പോൾ സത്യമായും ഞാൻ ഞെട്ടി . ഇത്ര പ്രാധാന്യം ഒരു മനുഷ്യൻ , over-stressed ആവുമ്പോൾ കൊടുത്തിരുന്നെങ്കിൽ ....... ഇന്ന് എനിക്ക് ഈ ലീവിൽ ഇത്ര കാലം നിൽക്കേണ്ടി വരില്ലായിരുന്നു . എന്തായാലും ...ആദ്യത്തെ മൂന്ന് ദിവസം ഞാനും മൂത്തവളും മാറി മാറി കാത്തിരുന്ന് , 'lemon' ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തി . അതിന് ശേഷം ഈ വീട്ടിൽ ആരും goldie എന്ന് ഉച്ചരിക്കരുതെന്നു , അവൾ ഫത് വ ഇറക്കി . ഇപ്പോൾ , lemon വളർന്നു - കൂട്ടുകാരും അവനെ ഏറ്റെടുത്തു .... പക്ഷേ ഭയന്നത് ഞാൻ ആണ് - കുട്ടിയെ മനസിലാക്കാം .. പക്ഷേ emotional detachment കേവലം ഒരു മീനിനോട് പോലും ഉണ്ടാക്കാൻ കഴിയാത്ത , ഞാൻ ഒക്കെ എന്ത് വേസ്റ്റ് !!!!


via Facebook http://bit.ly/2rW1dNb

അഭിപ്രായങ്ങള്‍