Photos from Swathi Sasidharan's post


ജീവിതത്തിന്റെ അറ്റത്തു നിന്ന്... =================================== ചെമ്പരത്തി എന്റെ ഭയങ്കര പ്രണയമാണ് ... വാടകവീടുകളിൽ പോലും പല നിറങ്ങളിലും , തരത്തിലും ഉള്ള ചെമ്പരത്തികൾ നട്ട് , ഉപേക്ഷിച്ചു പോയിട്ടുണ്ട് ... അതിപ്പോൾ ചെടികളിലും , മരങ്ങളിലും നമ്മുടെ പേര് എഴുതി വെക്കാൻ കഴിയില്ലല്ലോ .... പക്ഷേ പിന്നെ ഒരു 18 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ നടുന്ന ഒന്നും പൂക്കാതെ ആയി ... എന്തോ നഷ്ടപ്പെട്ടത് പോലെ.... 'അമ്മ പോലും പറഞ്ഞു തുടങ്ങി , കാട് പോലെ വളരും, ഒരു പൂവും ഉണ്ടാവില്ല . അങ്ങനെ ഞാൻ ചെടികൾ നടുന്നത് തന്നെ നിർത്തി ... അങ്ങനെ ഒരു ഇരുപത് വർഷം ... പിന്നെ കുട്ടികൾ ഉണ്ടായ ശേഷവും, എന്റെ ഉള്ളിൽ ആ വിശ്വാസം നിന്നു ... ആറു മാസം മുമ്പാണ് , പെട്ടെന്ന് ഞാൻ അത് തിരിച്ചറിഞ്ഞത് - ചൈനീസ് ബാമ്പൂ നാട്ടിൽ നിന്ന് പൊതിഞ്ഞു കെട്ടി , ഇവിടെ കൊണ്ട് വന്നു വെച്ചപ്പോൾ , അതിന് ജീവന്റെ അവസാനത്തെ പച്ചപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ... രണ്ടു ദിവസം മുമ്ബ് അതിൽ ധാരാളം തളിരുകൾ വന്നത് ശ്രദ്ധിച്ച ഭർത്താവ് "നീ പറഞ്ഞത് ശെരിയാണ് . ചെറിയ തുടിപ്പ് ബാക്കിയുണ്ടെങ്കിൽ , എന്തും , ഏത് സാഹചര്യത്തിലും ജീവിക്കും " ഇന്നലെ അച്ഛന്റെ ആദ്യത്തെ whatsapp വീഡിയോ , തുടർന്ന് ഫോണും "പട്ടുപോയി എന്ന് ഞങ്ങളൊക്കെ കരുതിയ, നീ നട്ട ആ പിങ്ക് ചെമ്പരത്തി - അത് അടുക്ക് ചെമ്പരത്തി ആയിരുന്നു. അതിന്റെ വീഡിയോ അയച്ചിട്ടുണ്ട് . നീ നട്ടാൽ , ചെടികൾ പിന്നെയും പൂവിട്ടു തുടങ്ങി" എന്ത് സന്തോഷം ആണ് . മരണത്തിൽ നിന്നും ജീവിതത്തിലേക്ക് , ചെടികളെ വലിച്ചു കേറ്റുമ്പോൾ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7