Photos from Swathi Sasidharan's post


രണ്ടാം ബാല്യം ------------------------- ഇതാണ് അവൾക്ക് വേണമെന്ന് പറഞ്ഞത് - ഒരു യഥാർത്ഥ കീബോർഡ് .... ഏഴ് വയസ്സല്ലേ ഉള്ളൂ . ബ്രാൻഡും , മോഡലും പറയാൻ , അത്രയ്ക്ക് അങ്ങ് ആയില്ല - ആ കാലവും ഉടനെ വരുമെന്ന് അറിയാം ... എന്നിരുന്നാലും , ബുദ്ധിയുള്ള ഒരു അമ്മ , മകളെ ഇലയ്ക്കും , മുള്ളിനും , മാത്രമല്ല സ്വന്തം പേഴ്‌സിനും , പിന്നെ അതിന്റെ ഭാവിയും കൂടി കേടില്ലാതെ നോക്കണ്ടേ ?. അങ്ങനെ കണ്ടെത്തിയതാണ് .... ജർമ്മൻ കമ്പനി ആയ thomann (നമ്മുടെ തൊമ്മൻ ആണെന്ന് തോന്നുന്നു ) ന്റെ ഹാൻഡ് റോൾ അപ്പ് കീബോർഡ് . അമ്മയ്ക്ക് , സംഗീതത്തിന്റെ 'സ' അറിയില്ലെങ്കിൽ എന്ത് ? അമ്മ ചിന്തിക്കുന്നത് , സ്ഥലം ലാഭിക്കണം , പൊടി പിടിച്ചാൽ ചീത്തയാകും - വൃത്തിയാക്കാൻ പാടുള്ളതാണ് കീബോർഡ്ന്റെ കീസ് - എല്ലാറ്റിലും ഉപരി , നാളെ അവൾക്ക് അതിന്റെ കമ്പം തീരുമ്പോൾ (മറ്റ് പലതും പോലെ ...) മുടക്കുന്ന പൈസ പാഴാവരുത് ! അവൾക്ക് വേണ്ടാത്തത് , സ്വന്തം ബാല്യകാല സ്വപ്നങ്ങൾക്ക് , വീണ്ടും കടുത്ത വർണ്ണങ്ങൾ കൊടുത്തു ഉയിർപ്പിക്കാല്ലോ ? എന്തായാലും അവളുടെ പിയാനോ ക്ലാസ്സിൽ തന്നെ ചേർന്ന് ഒരു 'ഉദാഹരണം സുജാ' ...അല്ല 'സ്വാതി ' തന്നെ ആവാൻ ഞാൻ തീരുമാനിച്ചു . നോട്ട് : [പൈസ മുടക്കിയ ഭർത്താവ് , മോളല്ലെങ്കിൽ അമ്മ എന്ന അവസ്ഥയിൽ ഇരിക്കുന്നത് ഇങ്ങനത്തെ സന്ദർഭങ്ങളിൽ ആണ് ] വാൽക്കഷ്ണം : പിള്ളേരങ്ങു വളർന്നോളും - ഇതിനിടയിൽ കിട്ടുന്ന രണ്ടാം ബാല്യം , വിലയറിഞ്ഞു ജീവിക്കുമ്പോൾ , എന്ത് സന്തോഷമാണ് .... ( അവളുടെ പേരിൽ വാങ്ങി , പിന്നെ സ്വയം സ്വന്തമാക്കിയ അക്വേറിയം പോലെ.....)

അഭിപ്രായങ്ങള്‍