'mommy always want me to home homework' .... രണ്ട് മിനിറ്റ് മുമ്പ് ബുക്ക്‌ കൈയ്യിൽ എടുത്തപ്പോൾ വന്ന അച്ഛനോട് ഇങ്ങനെ പറഞ്ഞപ്പോൾ, അമ്മ പറഞ്ഞു 'ok, now you are free. Mummy won't ask for doing any homeworks, from now, I am going to rest and sleep.' പിന്നീട് ഉണ്ടായ കുറ്റബോധം, രാത്രി 9.30 ന് രൂപാന്തരം പ്രാപിച്ചത്.


via Facebook http://bit.ly/2ETeLS6

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതാ ഒരു കലാകാരി ... ========================= 2005 ൽ എന്റെ കല്യാണം കഴിഞ്ഞു ബന്ധുക്കളുടെയോ , സുഹൃത്തുക്കളുടെയോ വീട്ടിൽ 'വിരുന്ന് ' എന്ന സംഗതിക്ക് പോയില്ല . നമ്മുടെ രണ്ടാളുടെയും കൂട്ടായ തീരുമാനം ആയിരുന്നു . ഒരുപാട് ചടങ്ങുകളൊക്കെ ബഹിഷ്കരിച്ചു (മറുവീട് , പടുകൂറ്റൻ നിലവിളക്ക് മുതലായവ ) നടന്ന കല്യാണമായതിനാൽ മിക്കവരിലും മുറുമുറുപ്പും ഊഹാപോഹങ്ങളും അത് കാരണം ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ രണ്ടാളും കുറച്ചു റിബൽ ആയിരുന്നു . അന്ന് ഭർത്താവ്, ഒരു സുഹൃത്തിന്റെ വീട്ടിൽ മാത്രം പോകണം എന്ന് എന്നോട് പറഞ്ഞു . ഇത്രയ്ക്ക് അടുത്ത സുഹൃത്ത് ആരാണാവോ എന്ന് ഞാൻ വിചാരിച്ചിരുന്നപ്പോൾ ആണ് ഞാൻ പഠിച്ച ടി .കെ .എം എഞ്ചിനീയറിംഗ് കോളേജിന് അടുത്താണ് വീട് എന്ന് പറഞ്ഞത് . വഴിയിൽ വെച്ചാണ് സുഹൃത്ത്, ഡോ . ഹക്കീം എന്ന ആളാണെന്ന് പറഞ്ഞത് . ഇത്രയും ബന്ധുക്കളെയും , സുഹൃത്തുക്കളെയും ഒക്കെ അവഗണിച്ചു അവിടെ മാത്രം പോയതിന്റെ കാരണം എനിക്കറിയില്ല . ഇന്ന് വരെ ചോദിച്ചിട്ടും ഇല്ല . അവിടെ ചെന്നപ്പോൾ തിന്നാൻ ഇഷ്ടം പോലെ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ടി .കെ .എം ആർട്സ് ലെ അധ്യാപിക ആയിരുന്നു . അന്ന് രണ്ടു കുട്ടികളെ കണ്ടതായാണ് ഓർമ്മ . എട്ടോ മറ്റോ വയസ്സ് വരുന്ന ഒരു പെൺകുട്ടി ആയിരുന്നു മൂത്തത് . പതിനഞ്ചു വർഷത്തിന് ശേഷം ആണ് ഞാൻ പിന്നെ അവളെ കാണുന്നത് .... ബി ആർക്ക് ചെയ്ത ശേഷം , സ്വന്തം സ്വപ്നവഴി തിരഞ്ഞെടുത്ത ധൈര്യശാലി .... ഫാത്തിമ ... അവളുടെ സൈറ്റ് ആണ് ഭർത്താവ് അയച്ചു തന്നത് .... അത് കണ്ട ഞാൻ അന്തം വിട്ടിരുന്നു പോയി ..... നിങ്ങൾ ഒന്ന് കണ്ട് നോക്കൂ ... http://bit.ly/2Iibaj7