Photos from Swathi Sasidharan's post

ജീവിതത്തിന്റെ അറ്റത്തു നിന്ന്... =================================== ചെമ്പരത്തി എന്റെ ഭയങ്കര പ്രണയമാണ് ... വാടകവീടുകളിൽ പോലും പല നിറങ്ങളിലും , തരത്തിലും ഉള്ള ചെമ്പരത്തികൾ നട്ട് , ഉപേക്ഷിച്ചു പോയിട്ടുണ്ട് ... അതിപ്പോൾ ചെടികളിലും , മരങ്ങളിലും നമ്മുടെ പേര് എഴുതി വെക്കാൻ കഴിയില്ലല്ലോ .... പക്ഷേ പിന്നെ ഒരു 18 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ നടുന്ന ഒന്നും പൂക്കാതെ ആയി ... എന്തോ നഷ്ടപ്പെട്ടത് പോലെ.... 'അമ്മ പോലും പറഞ്ഞു തുടങ്ങി , കാട് പോലെ വളരും, ഒരു പൂവും ഉണ്ടാവില്ല . അങ്ങനെ ഞാൻ ചെടികൾ നടുന്നത് തന്നെ നിർത്തി ... അങ്ങനെ ഒരു ഇരുപത് വർഷം ... പിന്നെ കുട്ടികൾ ഉണ്ടായ ശേഷവും, എന്റെ ഉള്ളിൽ ആ വിശ്വാസം നിന്നു ... ആറു മാസം മുമ്പാണ് , പെട്ടെന്ന് ഞാൻ അത് തിരിച്ചറിഞ്ഞത് - ചൈനീസ് ബാമ്പൂ നാട്ടിൽ നിന്ന് പൊതിഞ്ഞു കെട്ടി , ഇവിടെ കൊണ്ട് വന്നു വെച്ചപ്പോൾ , അതിന് ജീവന്റെ അവസാനത്തെ പച്ചപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ... രണ്ടു ദിവസം മുമ്ബ് അതിൽ ധാരാളം തളിരുകൾ വന്നത് ശ്രദ്ധിച്ച ഭർത്താവ് "നീ പറഞ്ഞത് ശെരിയാണ് . ചെറിയ തുടിപ്പ് ബാക്കിയുണ്ടെങ്കിൽ , എന്തും , ഏത് സാഹചര്യത്തിലും ജീവിക്കും " ഇന്നലെ അച്ഛന്റെ ആദ്യത്തെ whatsapp വീഡിയോ , തുടർന്ന് ഫോണും "പട്ടുപോയി എന്ന് ഞങ്ങളൊക്കെ കരുതിയ, നീ നട്ട ആ പിങ്ക് ചെമ്പരത്തി - അത് അടുക്ക് ചെമ്പരത്തി ആയിരുന്നു. അതിന്റെ വീഡിയോ അയച്ചിട്ടുണ്ട് . നീ നട്ടാൽ , ചെടികൾ പിന്നെയും പൂവിട്ടു തുടങ്ങി" എന്ത് സന്തോഷം ആണ് . മരണത്തിൽ നിന്നും ജീവിതത്തിലേക്ക് , ചെടികളെ വലിച്ചു കേറ്റുമ്പോൾ...
Source:
Photos from Swathi Sasidharan's post
http://bit.ly/2Aotv7T

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു പ്രണയ ദിന ഓർമ്മയ്ക്ക് ~~~~~~~~~~~~~~~~~~~~~~~~~~~~~~~~ കല്യാണം കഴിഞ്ഞു 15 വര്ഷം കഴിഞ്ഞു . എന്നായിരുന്നു വിവാഹ ദിനം എന്ന് ചോദിച്ചാൽ . "സുനാമി വന്ന അടുത്ത മാസം അല്ലെ?" എന്ന് തിരിച്ചു ചോദിക്കുന്ന ഭർത്താവ് . എന്തിനു വെർതെ ? അത് കൊണ്ട് ഇന്നലെ എല്ലായിടത്തും ഹൃദയങ്ങൾ കണ്ടപ്പോൾ ഞാനും വാങ്ങി.... പണ്ട് ഞാൻ എനിക്ക് വേണ്ടി വാങ്ങിയിരുന്നു . ഇന്ന് എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ... koala ... അവൾ വന്നപ്പോൾ , എന്റെ ഹൃദയം ഇങ്ങിനെ പറിച്ചെടുത്തു , ആ koala യ്ക്ക് ഒട്ടിച്ചു വെച്ച്, അവൾക്കു കൊടുക്കുന്നതായി തകർത്തു അഭിനയിച്ചു . കൊച്ചങ്ങു അന്തം വിട്ടു പോയി .... (ഇളയവളെ മൈൻഡ് ചെയ്തില്ല .അവൾക്ക് അച്ഛൻ മാത്രം മതി എന്ന് ഒരു ദിവസം നൂറ് തവണ എങ്കിലും പറയും) അവൾ ഇതൊക്കെ കണ്ടു നിൽപ്പുണ്ട് . കക്ഷിക്ക് സംഭവം മനസ്സിലായില്ല . മൂത്തവൾ ഗദ്ഗദകണ്ഠയായി . "മമ്മീ മൈ ഫസ്റ്റ് വാലെന്റൈൻ ഡേ ഗിഫ്റ്റ് " (ഫസ്റ്റ് എങ്കിലും ആവട്ടെ .... താമസിയാതെ വല്ല ചെക്കനും കൊണ്ട് കൊടുക്കുന്നതിന് മുന്നേ ഞാൻ കൊടുത്തത് നന്നായി ) നോട്ട് : അമ്മയ്ക്ക് ഇത് വരെ ഒരു കോന്തനും , ഒരു ബോഗെയിൻ വില്ല പൂ പോലും തന്നിട്ടില്ലെന്ന സത്യം ആരറിയുന്നു (കോളേജ് നിറച്ചും അന്ന് ബോഗെയിൻ വില്ല ഉണ്ടായിരുന്നു ...എന്നിട്ടും....)