അങ്ങനെ വലിയ ഒരു കാര്യം വിജയകരമായി ലക്ഷ്യത്തിൽ എത്തിച്ചതിന്റെ , നിർവൃതിയിൽ ... ഇരിക്കവേ ... ഇനിയെന്ത് , എന്നായിരുന്നു ഞങ്ങൾ ആലോചിച്ചത് ........ അപ്പോഴാണ് ഭർത്താവിന് ഐഡിയ .... അങ്ങനെ netflix എടുത്തു ... പിള്ളേർ കാറും, ഹെലിക്കോപ്റ്ററും ഒക്കെ ആയി കളിച്ചപ്പോൾ എനിക്ക് , പുത്തൻ സിനിമകൾ... നോൺ സ്റ്റോപ്പ് ആയി... ഹോ ...ഏഴു വർഷമായി , ഇംഗ്ലീഷിൽ 'നഴ്സറി റൈമ്സ്' , കാർട്ടൂൺ - ഇവ ഒന്നും അല്ലാതെ എന്തെങ്കിലും കണ്ടിട്ട് ... അങ്ങനെ ഉദ്‌ഘാടന പടം - Bird Box (sandra bullock )


via Facebook http://bit.ly/2QMQe7A

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു പ്രണയ ദിന ഓർമ്മയ്ക്ക് ~~~~~~~~~~~~~~~~~~~~~~~~~~~~~~~~ കല്യാണം കഴിഞ്ഞു 15 വര്ഷം കഴിഞ്ഞു . എന്നായിരുന്നു വിവാഹ ദിനം എന്ന് ചോദിച്ചാൽ . "സുനാമി വന്ന അടുത്ത മാസം അല്ലെ?" എന്ന് തിരിച്ചു ചോദിക്കുന്ന ഭർത്താവ് . എന്തിനു വെർതെ ? അത് കൊണ്ട് ഇന്നലെ എല്ലായിടത്തും ഹൃദയങ്ങൾ കണ്ടപ്പോൾ ഞാനും വാങ്ങി.... പണ്ട് ഞാൻ എനിക്ക് വേണ്ടി വാങ്ങിയിരുന്നു . ഇന്ന് എന്റെ പ്രണയിനിക്ക് വേണ്ടിയാണ് ... koala ... അവൾ വന്നപ്പോൾ , എന്റെ ഹൃദയം ഇങ്ങിനെ പറിച്ചെടുത്തു , ആ koala യ്ക്ക് ഒട്ടിച്ചു വെച്ച്, അവൾക്കു കൊടുക്കുന്നതായി തകർത്തു അഭിനയിച്ചു . കൊച്ചങ്ങു അന്തം വിട്ടു പോയി .... (ഇളയവളെ മൈൻഡ് ചെയ്തില്ല .അവൾക്ക് അച്ഛൻ മാത്രം മതി എന്ന് ഒരു ദിവസം നൂറ് തവണ എങ്കിലും പറയും) അവൾ ഇതൊക്കെ കണ്ടു നിൽപ്പുണ്ട് . കക്ഷിക്ക് സംഭവം മനസ്സിലായില്ല . മൂത്തവൾ ഗദ്ഗദകണ്ഠയായി . "മമ്മീ മൈ ഫസ്റ്റ് വാലെന്റൈൻ ഡേ ഗിഫ്റ്റ് " (ഫസ്റ്റ് എങ്കിലും ആവട്ടെ .... താമസിയാതെ വല്ല ചെക്കനും കൊണ്ട് കൊടുക്കുന്നതിന് മുന്നേ ഞാൻ കൊടുത്തത് നന്നായി ) നോട്ട് : അമ്മയ്ക്ക് ഇത് വരെ ഒരു കോന്തനും , ഒരു ബോഗെയിൻ വില്ല പൂ പോലും തന്നിട്ടില്ലെന്ന സത്യം ആരറിയുന്നു (കോളേജ് നിറച്ചും അന്ന് ബോഗെയിൻ വില്ല ഉണ്ടായിരുന്നു ...എന്നിട്ടും....)