വേസ്റ്റ് മാനേജ്മെന്റും - സിനിമയും -------------------------------------------------------- എന്റെ പ്രിയപ്പെട്ട തിരുവനന്തപുരം , City of Garbage ആകുന്നു എന്ന വാർത്ത വായിച്ച ഞാൻ പണ്ടത്തെ കങ്കാരൂ വേസ്റ്റ് ബിൻ സമയവും , നീലയും വെള്ളയും നിറമുള്ള use me സമയവും , green city - clean city സമയവും ഒക്കെ കണ്ടിരുന്നു . പിന്നെ കാണുന്നത് 'വിളപ്പിൽശാല' പ്രശ്നത്തിന് ശേഷം, ജനൽ അഴികളും , വെന്റിലേറ്റർ ദ്വാരവും വരെ കമ്പി വല അടിച്ചു , മ്യൂറ്റേഷൻ വന്ന് പല രൂപത്തിലായ പനികളെ പൊരുതാൻ ഇരിക്കുന്ന എന്റെ വീടും, പച്ചമരുന്ന് വീടിന് ചുറ്റും തളിക്കുന്ന അച്ഛനമ്മമാരും ആണ് . എന്നാൽ ഇവിടെ വേസ്റ്റ് രണ്ട് രീതിയിൽ ഉണ്ട് . 1 . പച്ച - റീസൈക്കിൾ ചെയ്യാൻ കഴിയാത്തത് (അടുക്കള, ഭക്ഷണ വേസ്റ്റും, കുട്ടികളുടെ നാപ്പി ,ഉപയോഗിച്ച ടിഷ്യൂ , പൊട്ടിയ കണ്ണാടി ) . 2 . നീല - റീസൈക്കിൾ ബിന്നും (കഴുകിയ ടിൻ കാനുകൾ , പ്ലാസ്റ്റിക് /ഗ്ലാസ്സ് കുപ്പികൾ , ,പേപ്പർ ,കാർഡ് ബോർഡ് , മാഗസിനുകൾ ,പത്രങ്ങൾ ) വേസ്റ്റ് എടുക്കുന്ന കമ്പനി(ഒരുപാട് കമ്പനികൾ ഉണ്ട് ) , മെസ്സേജ് അയക്കും. അന്ന് രാത്രി രണ്ട് ബിന്നുകളും വീട്ടു മുറ്റത്തു വെക്കണം . നേരത്തെ തന്നെ പൈസ അടച്ചു കഴിഞ്ഞ വീട്ടുകാരുടെ ബിന്നുകൾ മാത്രമേ എടുക്കൂ . അതും ബിന്നിന്റെ ഭാരം അനുസരിച്ചാണ് പൈസ അടക്കേണ്ടത് ... ഇനി അഥവാ തിരിച്ചെങ്ങാനം സാധനങ്ങൾ ഇട്ടു പോയാൽ ഫൈനും ഉണ്ട് ... രണ്ടു മനുഷ്യർ കൂടി ആ വേസ്റ്റ് എടുക്കാൻ വരുന്ന ട്രക്കിൽ ഉണ്ടെങ്കിലും , ആരും വേസ്റ്റ് കൈ കൊണ്ട് തൊടില്ല . അതൊക്കെ ട്രക്ക് തന്നെ ചെയ്തോളും . ( 'വള്ളിക്കുടിലിലെ വെള്ളക്കാരൻ' കണ്ട എഫെക്ട് ) ഇന്ന് രാവിലെ കണി കണ്ടത് , ഇതായിരുന്നു .
Source:
http://bit.ly/2AdFpBc
Source:
http://bit.ly/2AdFpBc
അഭിപ്രായങ്ങള്‍