Pig and Pen

via Facebook https://ift.tt/2Le7NYr
രംഗം 1 :
അഞ്ചു് മണി :
ഫിഷ് ടാങ്ക് ഒക്കെ ക്ലീൻ ചെയ്ത് ക്ഷീണിച്ച 'അമ്മ , മൂത്തവളുടെ ഹോം വർക്കുമായി ഇരുന്നു .
വിഷയം : ഇംഗ്ലീഷ് ...
(ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച , ഇംഗ്ലീഷിൽ വല്ലപ്പോഴും എഴുതണ, അമ്മയ്ക്ക് ഇതൊക്കെ വെറും grass എന്ന ഒരു ഭാവം മാതാശ്രീയുടെ മുഖത്തു )
സംഭവം :
Unjumble the following sentences:
--------------------------------------------
pig The pen. in is the
മാതാശ്രീ വെട്ടിലായി ...
The pen is in the pig.
The pig is in the pen.
(രണ്ടും സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് ..)
മാതാശ്രീ തല ചൊറിഞ്ഞു ...ചൊറിഞ്ഞു ...
അവസാനം
തല മാന്തി മാന്തി വട്ടായി...
പിന്നെ വിചാരിച്ചു pen നു ശേഷമാണ് ഫുള്സ്റ്റോപ് . അപ്പോൾ പിന്നെ അതായിരിക്കുമല്ലോ അവസാന ഭാഗം .
രണ്ടും കല്പിച്ചു കൊച്ചിനോട്
The pig is in the pen. എന്ന് എഴുതാൻ പറഞ്ഞു (വേറൊന്നും കൊണ്ടല്ല , pen നു ശേഷം കുത്തു ഉള്ളത് കൊണ്ട് മാത്രം )
അവസാനം മാതാശ്രീക്ക് ഗൂഗിൾ ചേട്ടനോട് ചോദിക്കണം എന്ന് തോന്നി . അപ്പഴല്ലേ കണ്ടത് . പന്നികളുടെ കൂട്ടിന്റെ പേരത്രേ , pen ... അല്ലാതെ നമ്മുടെ പേന മാത്രമല്ല pen ....
അടിക്കുറിപ്പ് : ഏഴു വയസ്സുകാരിയോട് ഇങ്ങനെ , ഇവൾ മൂന്നിലും നാലിലും ആവുമ്പോൾ , ഞാൻ ANCIENT ആയിപ്പോവുമെന്നാ ഇപ്പോൾ പേടി ....
അഭിപ്രായങ്ങള്‍