Jolly Phonic Letter Songs
ജോളി ഫൊണിക്‌സും , ഇംഗ്ലീഷ് വായനയും ======================================== ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും , ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് വളരെ രസകരമായി വായിക്കുന്നതും എഴുതുന്നതിനും വേണ്ടി ഉള്ള ഒരു സമഗ്രമായ പഠനരീതിയാണ് ജോളി ഫൊണിക്സ്. ഇതിന്റെ പ്രത്യേകത ഒരേ സമയം , (1) multi-sensory (വിവിധ ഇന്ദ്രിയങ്ങൾ ഉൾപ്പെടുത്തി ഉപയോഗിക്കുന്ന) (2) synthentic phonics ( സംയോജന ഉച്ചാരണ) രീതി അടിസ്ഥാനമാക്കിയുള്ളത് എന്നുള്ളതാണ് . ആദ്യം അക്ഷര ശബ്ദങ്ങൾ പഠിപ്പിച്ചതിനു ശേഷം,പിന്നീട് അവയിലൂന്നി , ഇംഗ്ലീഷ് വായനയെ പഠിപ്പിക്കുന്ന ഒരു മാർഗ്ഗം ആണിത് . ആദ്യം പഠിച്ച ആ ശബ്ദങ്ങൾ blend(സംയോജിപ്പിച്ചു) അഥവാ ഒന്നിച്ചു ചേർത്ത് മുഴുവൻ വാക്കുകളുടെയും, കൃത്യമായ മുഴുവൻ ഉച്ചാരണവും അറിയാൻ കുട്ടികൾക്ക് വളരെ എളുപ്പം ആയിരിക്കും . --------നമ്മൾ മലയാളം പഠിച്ച രീതി ഇതാണ് :------- ഇതിനർത്ഥം, നമ്മൾ ഓരോ അക്ഷരത്തിനും പകരം അവയുടെ ശബ്ദങ്ങൾ ആണ് കുട്ടികളെ പഠിപ്പിക്കുക എന്നതാണ്. മലയാളത്തിൽ ഇത് ആദ്യമേ അങ്ങനെ തന്നെ ആണ് . ഉദാ : 1 : അ എന്നെഴുതി , 'അ ' എന്ന് തന്നെയാണ് പറയിപ്പിക്കുന്നതും പഠിപ്പിക്കുന്നതും . 2 : മ്മ എന്നെഴുതി 'മ്മ' എന്ന് തന്നെയാണ് പറയിപ്പിക്കുന്നതും പഠിപ്പിക്കുന്നതും . അപ്പോൾ . അ + മ്മ = അമ്മ , എന്ന് സ്വാഭാവികമായും വരും . (ഇതിനെ ഫൊണെറ്റിക് ഭാഷ എന്ന് പറയും . അതായത് പറയുന്നത് പോലെ തന്നെയാണ് എഴുതുന്നതും ) ഇനി നമ്മൾ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് നോക്കാം... ഇവിടെ A എന്ന അക്ഷരം , ഉച്ചരിക്കുന്നത് 'എ' എന്നാണ് . അത് പോലെ B എന്നത് 'ബി' എന്നും C എന്നത് 'സി' എന്നും . അങ്ങനെ നോക്കുമ്പോൾ നമ്മൾ ANT = A +N +T (എ +എൻ +ടി ) എന്നെഴുതി , 'ആൻറ്റ്' എന്ന് വായിക്കുന്നു . ഇവിടെയാണ് വായനയും , സ്പെല്ലിങ്ങും തമ്മിൽ ചേരാതെ വരുന്നത് . (ഒരു തമാശ പണ്ട് കേട്ടിട്ടുണ്ട് .C+U+T = കട്ട് ആണെങ്കിൽ പിന്നെ P+U+T = പുട്ട് എങ്ങനെ ആവും എന്ന് . അതും പട്ട് അല്ലേ ആവേണ്ടത് ?തമാശ ആണെങ്കിലും അത് ഒരു സത്യമാണ് .) 'അമ്മ' എന്ന വാക്ക് ഇംഗ്ലീഷിൽ എഴുതണമെങ്കിൽ (A +M +M +A ) = (എ +എം +എം +എ ) എന്നെഴുതി , അമ്മ എന്ന് വായിക്കേണ്ടി വരുന്നു . ഈ പ്രശ്നം കാരണമാണ് ഇംഗ്ലീഷ് വായിക്കാൻ കാലതാമസം എടുക്കുന്നത് . സ്പെല്ലിങ്ങും , ഉച്ചാരണവും തമ്മിലുള്ള ബന്ധമില്ലായ്മ . ഇവിടെയാണ് ജോളി ഫോണിക്‌സ് പഠന രീതി കുഞ്ഞുങ്ങളെ വളരെ വേഗം വായനയിലേക്ക് കടത്തുന്നത് . ജോളി ഫൊണിക്സ് എന്നത് കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും , രസകരമായതും ആയ ഒരു അക്ഷര പഠനരീതിയാണ് . ഇത് synthentic phonics (സംയോജന ഉച്ചാരണം ) സംയോജപ്പിച്ചു(blend) , അത് വഴി അക്ഷര പഠനത്തോടൊപ്പം, കുട്ടികൾക്ക് വായനയും എളുപ്പത്തിൽ സാധ്യമാക്കുന്നു . ഇതിൽ 42 അക്ഷരങ്ങളിൽ ഓരോന്നും ഓരോ പ്രവൃത്തികളും (അതോടൊപ്പം ഓരോ പാട്ടും ) ഉപയോഗിച്ച്, അതായത് മൾട്ടി സെൻസറി രീതി ആണുപയോഗിക്കുന്നത് . കുട്ടികൾക്കും അധ്യാപകർക്കും ഒരേ പോലെ വളരെ പ്രചോദനകരമാണിത് . അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികൾ നേടിയത്(വായിക്കുന്നതും, എഴുതുന്നതും ) അപ്പോൾ തന്നെ കാണാൻ കഴിയും എന്നതാണിതിന്റെ പ്രത്യേകത . ഇതിൽ അക്ഷര ശബ്ദങ്ങൾ ഏഴ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. 1 s a t i p n 2 ck e h r m d 3 g o u l f b 4 ai j oa ie ee or 5 z w ng v oo oo 6 y x ch sh th th 7 qu ou oi ue er ar ആദ്യത്തെ ഗ്രൂപ്പ് ആയിരിക്കും ആദ്യം പഠിപ്പിക്കുക . 1 . s - സ് എന്നായിരിക്കും ഉച്ചാരണം . അതോടൊപ്പം കുട്ടികൾക്ക് അവരുടെ മനസ്സിൽ നിൽക്കാൻ ഒരു പാട്ടും , ആക്‌ഷനും അതോടൊപ്പം ഉണ്ട് . നാല് വയസ്സുകാർക്കൊക്കെ അക്ഷരങ്ങൾ പഠിക്കാൻ ഇത് വളരെ എളുപ്പമാണ് . s / സ് എന്നതിൻറെ കൂടെയുള്ള പാട്ട് ഇതാണ് : Sample Songs: /s / – tune: The Farmer in the Dell The snake is in the grass. The snake is in the grass. /sss/! /sss/! The snake is in the grass. Action : Weave hand in an s shape, like a snake, and say ssssss ആക്‌ഷൻ :ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു രൂപത്തിൽ കൈ കാണിച്ചു ssssss എന്നു പറയുക 2 .a /അ എന്നതിൻറെ കൂടെയുള്ള പാട്ട് ഇതാണ് : •/a/-/a/! Ants on my arm. •/a/-/a/! Ants on my arm. •/a/-/a/! Ants on my arm. •They’re causing me alarm Action: Wiggle fingers above the elbow as if ants crawling on you and say a, a, a. സ്വന്തം കൈമുട്ടിന് മുകളിലായി , ഉറുമ്പുകൾ ഇഴയുമ്പോൾ ഉണ്ടാകുന്ന പുളച്ചിൽ , വിരലുകൾ കൊണ്ട് കാണിച്ചു കൊണ്ട് /a/ , /a/, /a/ എന്ന് പറയുക .. അങ്ങനെയുള്ള 42 അക്ഷരങ്ങളുടെയും , ശബ്ദവും , ശരിയായ ഉച്ചാരണത്തോടെയുള്ള പാട്ടും, ആംഗ്യങ്ങളും ഇവിടെ ഉണ്ട്: https://ift.tt/2Gkgodf ഒഫീഷ്യൽ സൈറ്റ് : https://ift.tt/2Er51gK ട്യൂൺ ഒപ്പമുള്ള പാട്ടുകൾ: https://www.youtube.com/watch?v=COJdn6sbbsk പി .എസ് --------------- ഞാൻ ഇത്രയും എഴുതിയത് ഏഴ് വര്ഷം രണ്ട് പിള്ളേരോടൊപ്പം , ഇതിന്റെ മല്ലിട്ടതിൻ്റെ(ഇപ്പോഴും ഇടുന്നതിന്റെ ) ഫലം ആയിട്ടാണ് . അല്ലാതെ ഞാൻ ക്വാളിഫൈഡ് ടീച്ചർ അല്ല . ഇവിടത്തെ ഐറിഷ് അമ്മമാർ പോലും ഈ രീതിയിൽ അല്ല പഠിച്ചിട്ടുള്ളത് . അത് കൊണ്ട് തികച്ചും മൾട്ടി സെന്സറി ആയി തന്നെ (പാട്ടും, ആക്ഷനും ,ഉച്ചാരണവും ) ആണ് പഠിപ്പിക്കുന്നത് . നമ്മെ പോലെ ഉള്ള പ്രവാസി അച്ഛനമ്മമാർക്ക് , ട്യൂഷ്യൻ ഒന്നും ഇല്ലാത്ത സ്ഥലത്തു , ഇങ്ങനെ സ്വയം പഠിച്ചു , കുട്ടികളെ പഠിപ്പിക്കേണ്ടി വരും . ആർക്കെങ്കിലും ഇത് സഹായകരം ആവുമെങ്കിൽ വലിയ കാര്യം . (ഇതിന്റെ android ആപ്പ് ഉണ്ട് , ഫ്രീ യും , പിന്നെ കുറച്ചു കടുത്ത വാക്കുകൾ കൂടി ഉള്ള paid ഉം ) ഇത് എഴുതാൻ എനിക്ക് പ്രചോദനം നൽകിയ Shyamlal T Pushpan ഒരുപാട് നന്ദി . മൂന്ന് ദിവസത്തെ അധ്വാന ഫലം ആണ് ഈ പോസ്റ്റ് . എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല ... നിങ്ങളിൽ ചില അച്ഛനമ്മമാർക്ക് ഇത് പ്രയോജനപ്പെടട്ടെപ്രയോജനപ്പെടട്ടെ ....
Source:
Jolly Phonic Letter Songs
https://ift.tt/2Gkgodf
It contains the Jolly Phonics Alphabet and songs for each letter. It's suitable for Reception and Year 1 age range.
Source:
Jolly Phonic Letter Songs
https://ift.tt/2Gkgodf
It contains the Jolly Phonics Alphabet and songs for each letter. It's suitable for Reception and Year 1 age range.
അഭിപ്രായങ്ങള്‍